തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ മന്ത്രിസഭായോഗം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും എക്കാലത്തും ഉപയോഗിക്കാവുന്ന ആധികാരിക രേഖയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ തീരുമാനത്തിന്റെ പ്രത്യേകതകൾ:
• ഒറ്റത്തവണ മതി: നിലവിൽ ഓരോ ആവശ്യത്തിനും വെവ്വേറെ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും.
• നിയമ പ്രാബല്യം: നിലവിലെ സർട്ടിഫിക്കറ്റിന് നിയമ പ്രാബല്യമില്ല. എന്നാൽ പുതിയ കാർഡിന് നിയമപരമായ ആധികാരികത ഉണ്ടായിരിക്കും.
• തഹസിൽദാർമാർക്ക് ചുമതല: കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ ചുമതല തഹസിൽദാർമാർക്കായിരിക്കും.
• തിരിച്ചറിയൽ രേഖ: സർക്കാർ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി ഈ കാർഡ് ഉപയോഗിക്കാം.
സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാർഡിന് നിയമ പ്രാബല്യം നൽകുന്നതിനുള്ള കരട് നിയമം തയ്യാറാക്കാൻ റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

