കക്കൂസ് മാലിന്യം തള്ളുന്നതിനിടെ രണ്ടു പേർ പിടിയിൽ

Kannadiparamba online news
Screenshot

വളപട്ടണം : ടാങ്കർ ലോറിയിൽകക്കൂസ് മാലിന്യം കൊണ്ടുവന്ന് പൊതു സ്ഥലത്ത് തള്ളുന്നതിനിടെ രണ്ടു പേരെ പോലീസ് പിടികൂടി. കോഴിക്കോട് ഫറോക്ക് തുമ്പപ്പാടം സ്വദേശി പി. മുഹമ്മദ് ഷിബിലി (24), തമിഴ്നാട് വില്ലുപുരം തെസ്നി റുവള്ളൂർ സ്വദേശി കെ.സുരേന്തിരൻ (26) എന്നിവരെയാണ് എസ്. ഐ. വി.വി.രാഗേഷും സംഘവും പിടികൂടിയത്. പോലീസ് പട്രോളിംഗിനിടെപാപ്പിനിശേരി യിലെ ബലിയ പട്ടം ടൈൽസ് സ്ഥാപനത്തിന് സമീപം ദേശീയ പാതയിലെകൾ വർട്ടിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. കക്കൂസ് മാലിന്യം കടത്തി കൊണ്ടുവന്ന കെ എൽ. 42.എച്ച്. 2902 നമ്പർ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!