പുല്ലൂപ്പി: ചെ ഗുവേര സെന്റർ പുല്ലൂപ്പിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വിപുലമായ കരോൾ സംഘടിപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് കരോളുകൾക്ക് നേരെ മതതീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ന് വൈകുന്നേരം 6 മണിക്ക് പിടിക്കത്തെരുവിൽ നിന്നും ആരംഭിച്ച കരോൾ പുല്ലൂപ്പിയിൽ സമാപിച്ചു. സിപിഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം ബൈജു കോറോത്ത് കരോൾ ഉദ്ഘാടനം ചെയ്തു.
ആക്രമണങ്ങൾക്കെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഈ പരിപാടിയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ചെഗുവേര സെന്റർ പ്രസിഡന്റ് ബിജു ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. നിരവധി നാട്ടുകാരും പ്രവർത്തകരും കരോളിൽ പങ്കാളികളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

