ദുബായിൽ 10 കിലോ സ്വർണം കവർന്ന മലയാളി ജീവനക്കാർക്ക് തടവും കോടികളുടെ പിഴയും

Kannadiparamba online news
Screenshot

ദുബായ്: ദുബായിലെ സ്വർണ്ണക്കടയിൽ നിന്ന് 10 കിലോ സ്വർണം തട്ടിയെടുത്ത മലയാളി ജീവനക്കാർക്ക് ദുബായ് അപ്പീൽ കോടതി കടുത്ത ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ മുഹമ്മദ് അജാസ്, അജ്മൽ കബീർ എന്നിവർക്ക് ഒരു വർഷം തടവും 14 ലക്ഷം ദിർഹം (ഏകദേശം മൂന്ന് കോടിയിലേറെ രൂപ) പിഴയുമാണ് കോടതി വിധിച്ചത്. ദെയ്റ ഗോൾഡ് സൂഖിലെ ‘റിച്ച് ഗോൾഡ്’ ജ്വല്ലറിയിലെ മാനേജരും സൂപ്പർവൈസറുമായിരുന്നു ഇവർ.

2022-23 കാലയളവിലാണ് അതീവ രഹസ്യമായി ഇവർ കവർച്ച നടത്തിയത്. മറ്റൊരു ജ്വല്ലറിയിൽ നിന്ന് വിവാഹ ആവശ്യത്തിനെന്ന പേരിൽ ഇവർ വാങ്ങിയ സ്വർണത്തിന്റെ ബാക്കി ലഭിക്കാനായി ആ കടയുടമകൾ റിച്ച് ഗോൾഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് നടത്തിയ പരിശോധനയിൽ പത്ത് കിലോയോളം സ്വർണത്തിന്റെ കുറവ് കണ്ടെത്തി.

പ്രതികളിൽ ഒരാളായ അജ്മൽ കബീർ നിലവിൽ ദുബായ് പോലീസിന്റെ പിടിയിലാണ്. എന്നാൽ മാനേജരായ അജാസ് വിധി വരുന്നതിന് മുൻപ് ഇന്ത്യയിലേക്ക് കടന്നു. ഇയാളെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഉടമ മുഹമ്മദ് സലിം കേരള പോലീസിലും പരാതി നൽകിയിട്ടുണ്ട്. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി ശിക്ഷ ശരിവെച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!