രാംനാരായണന്റെ കൊലപാതകം: പ്രതികളായ സംഘപരിവാറുകാർ ക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം – അബ്ദുള്ള നാറാത്ത്

Kannadiparamba online news

പുതിയതെരു: വാളയാർ അട്ടപ്പള്ളത്ത് രാംനാരായണൻ എന്ന ദലിത് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത്. പുതിയതെരുവിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതകങ്ങളെ വിമർശിക്കുന്ന ഇടതുപക്ഷം, കേരളത്തിൽ നടന്ന ഈ ക്രൂരകൃത്യത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഗൗരവമായ നടപടിയെടുക്കാൻ തയ്യാറാകണം. പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ രക്ഷപ്പെടുത്താനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നും രാംനാരായണന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ് സംസാരിച്ചു. അൻവർ മങ്കടവ്, അബ്ദുള്ള മന്ന, റാഷിദ് പുതിയതെരു, നിസാർ കാട്ടാമ്പള്ളി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!