എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു;പത്തോളം പേർക്ക് പരിക്ക്

Kannadiparamba online news
Screenshot

മട്ടന്നൂർ : എടയന്നൂരിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട്‌ മറിഞ്ഞു. അപകടത്തിൽ പത്തുപേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽനിന്ന്‌ കണ്ണൂരിലേക്ക് പോകുന്ന അജ്‌വ ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് എതിരേ വന്ന കാറിൽ ഇടിച്ച് റോഡ് അരികിലെ മതിലിൽ തട്ടി മറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറോടെ തെരൂർ മാപ്പിള സ്കൂളിന് സമീപമായിരുന്നു അപകടം. 

നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറായ നിധിൻ, ഗീത എടയന്നൂർ, ബാബു ചെമ്പിലോട്, നവ്യ കാഞ്ഞിരോട്, ബിൻസി ഇരിട്ടി, ഗിൻഷ തില്ലങ്കേരി, റജീന നരയമ്പാറ, ധന്യ ചാലോട്, ഷംല കൂടാളി, ശ്രുതി കൂടാളി എന്നിർക്കാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും മട്ടന്നൂരിൽനിന്നെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രാത്രിയോടെ ക്രെയിൻ ഉപയോഗിച്ചാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന്‌ മാറ്റിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!