അബൂദബി: 2026 ജനുവരി 2 വെള്ളിയാഴ്ച മുതൽ യുഎഇയിലുടനീളം ഖുതുബയും ജുമുഅ നിസ്‌കാരവും ഉച്ചയ്ക്ക് 12.45നാണ് നടക്കുക എന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് പ്രഖ്യാപിച്ചു. നിലവിൽ 1.15ന് നടന്നു വരുന്ന സമയത്തിലാണ് മാറ്റമുണ്ടാവുക.
മുഴുവൻ വിശ്വാസികളും പള്ളികളിൽ നേരത്തെ എത്തി ഖുതുബയിൽ നിന്ന് ആരംഭിക്കുന്ന ആരാധനയുടെ മുഴുവൻ പ്രതിഫലവും നേടണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു.
രാജ്യത്തെ എല്ലാ പള്ളികളിലും ഏകീകരിച്ച സമയക്രമം നടപ്പാക്കുന്നതിനായാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

