സ്ഥാനാർത്ഥികളെ ആനയിച്ചുള്ള റോഡ് ഷോ വൈദ്യർകണ്ടി പരിസരത്തു നിന്നും ആരംഭിക്കും
കൊളച്ചേരി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊളച്ചേരി പഞ്ചായത്ത്
UDF തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിക്കുന്ന
പൊതുസമ്മേളനം നാളെ ഡിസംബർ 8 തിങ്കളാഴ്ച വൈകു: 4 മണിക്ക് ചേലേരി മുക്കിൽ നടക്കും. പൊതു സമ്മേളനം മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, യു ഡി എഫ് ജില്ലാ കൺവീനറുമായ അഡ്വ: അബ്ദുൽ കരീം ചേലേരി, കെ പി സി സി അംഗം അഡ്വ : വി പി അബ്ദുൽ റഷീദ്, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി രജിത് നാറാത്ത് തുടങ്ങി പ്രമുഖർ സംബന്ധിക്കും ഗ്രാമ- ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന മുഴുവൻ UDF സ്ഥാനാർത്ഥികളെയും സ്വീകരിച്ചാനയിച്ചു കൊണ്ടുള്ള റോഡ് ഷോ വൈകുന്നേരം 3 30 ന് ചേലേരി വൈദ്യർകണ്ടി പരിസരത്തു നിന്നും ആരംഭിക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

