ചിറ്റാരിപ്പറമ്പ് ടൗണിലെ മോഷണം:തുരപ്പൻ സന്തോഷിനെ   കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Kannadiparamba online news
Screenshot

ചിറ്റാരിപ്പറമ്പ് : ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്തെ മൂന്ന് കടകളിൽ മോഷണം നടത്തിയ തുരപ്പൻ സന്തോഷ് എന്ന എൻ.വി. സന്തോഷിനെ (42) കണ്ണവം പോലീസ് മോഷണം നടത്തിയ കടകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

13-ന് പുലർച്ചെയാണ് കടകളുടെ പൂട്ട് പൊട്ടിച്ചാണ് മോഷണം നടന്നത്. കടകളിൽ സൂക്ഷിച്ചിരുന്ന രൂപയും നാണയങ്ങളും മറ്റു സാധനങ്ങളും മോഷണം പോയിരുന്നു.

സി.പി. അബ്ദുൾ അസീസിന്റെ ഉടമസ്ഥതയിലുള്ള ഗാലക്സി ഫാൻസി ആൻഡ് ഫൂട്ട്‌വെയർ, സമീപത്തെ ബേക്കറി എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. സമീപത്തെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ പുലർച്ചെ ചിറ്റാരിപ്പറമ്പ് ടൗണിൽ നിന്ന് ബസിൽ കയറുന്ന പ്രതിയുടെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിലൂടെ തന്നെ തുരപ്പൻ സന്തോഷാണ് പ്രതി എന്ന് പോലീസിന് വ്യക്തമായി.

കുടിയാൻമല നടുവിൽ സ്വദേശിയായ സന്തോഷിനെതിരെ പല ജില്ലകളിലായി 32 കവർച്ചക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെട്ടിടങ്ങളുടെ ചുമർ തുരന്ന് മോഷണം നടത്തുന്നതിനാലാണ് ഇയാളെ ‘തുരപ്പൻ സന്തോഷ്’ എന്ന് വിളിക്കാൻ തുടങ്ങിയതും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!