കണ്ണൂർ : ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വിജിലൻസ് വിഭാഗം മിന്നൽ പരിശോധന നടത്തി. അധ്യാപക, അനധ്യാപക നിയമനത്തിൽ വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തിൽ പരിശോധന നടത്തിയത്.
‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിലാണ് പരിശോധന. അധ്യാപക തസ്തികകളും ഭിന്നശേഷി തസ്തികകളും സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥർ ക്രമക്കേടിൽ ഏർപ്പെട്ടുവെന്നു നേരത്തെ ഉയർന്ന പരാതിയുക്തമായിരുന്നു.
കണ്ണൂർ ഡിഇഒ ഓഫീസിലും തലശ്ശേരി ഡിഇഒ ഓഫീസിലും പരിശോധന നടന്നു. കൂടാതെ പയ്യന്നൂർ വിഎച്ച്എസ്സി വിഭാഗം അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, കണ്ണൂർ ഹയർ സെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലും വിജിലൻസ് സംഘം പരിശോധന നടത്തി.
രാവിലെ 10.30ന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടരുകയായിരുന്നു.
പരിശോധനയിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് വിഭാഗം അറിയിച്ചു. കൂടുതൽ അന്വേഷണം തുടരുമെന്നും ക്രമക്കേടുകൾ സ്ഥിരീകരിക്കപ്പെട്ടാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

