കിഡ്നി ദാതാവിനെ നൽകാമെന്ന് വിശ്വസി പ്പിച്ച് അഞ്ചര ലക്ഷം തട്ടിയെടുത്ത നാലുപേർക്കെതിരെ കേസ്

Kannadiparamba online news

പരിയാരം: മാതാവിൻ്റെ കിഡ്‌നി മാറ്റിവെക്കാന്‍ കിഡ്നി ദാതാവിനെ
സംഘടിപ്പിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം
ഏഴിലോട് മൊട്ടമ്മൽ സ്വദേശി വി.എം.ഷഫീഖിന്റെപരാതിയിലാണ് ഇരിട്ടി
കീഴ്പ്പള്ളിയിലെ നൗഫല്‍, ഇരിട്ടിയിലെ ഫൈസല്‍, കണ്ണാടിപ്പറമ്പിലെ നിബിന്‍, ചക്കരക്കല്ലിലെ അര്‍ഷാദ് എന്നിവർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്. 2023 നവംബർ എട്ടു മുതൽ പ്രതികൾ കിഡ്നി ദാതാവിനെ സംഘടിപ്പിച്ചു തരാമെന്ന് വിശ്വസിപ്പിച്ച്അഞ്ചര ലക്ഷം രൂപ കൈപറ്റിയ ശേഷം ദാതാവിനെ സംഘടിപ്പിച്ചു തരുകയോ നൽകിയ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!