Kannadiparamba online ✍️
കമ്പിൽ: കമ്പിൽ ടൗണിൽ തെരുവുനായയുടെ വിളയാട്ടം. ഇന്ന് രാത്രി 7.30ഓടെയുണ്ടായ ആക്രമണത്തിൽ നാലോളം പേർക്ക് കടിയേറ്റതായി പ്രാഥമിക വിവരം. തെരുവുനായയുടെ ആക്രമണത്തിന് ഇരയായവരിൽ ബൈക്കിൽ യാത്ര ചെയ്തിരുന്നവരും ഉൾപ്പെടുന്നു.
പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്പിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തെരുവുനായ ശല്യത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

