ഹസനാത്ത് വെൽവിഷർസ് മീറ്റ് സംഘടിപ്പിച്ചു

Kannadiparamba online news

ബാംഗളൂർ: ബാംഗളൂർ ചാപ്റ്റർ ഹസനാത്ത് കമ്മിറ്റിയുടെ കീഴിൽ ഹസനാത്ത് വെൽവിഷർസ് മീറ്റ് സംഘടിപ്പിച്ചു. മാടിവാള സേവറി ബിസിനസ് ഹോട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ബാഗ്ലൂർ സൗത്ത് പ്രദേശത്തെ നൂറോളം പ്രവർത്തകർ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ യോഗം ഉൽഘാടനം ചെയ്തു. . ചാപ്റ്റർ പ്രസിഡൻ്റ് നിസാർ ജനപ്രിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പ്രഭാഷകൻ യഹിയ ബാഖവി പുഴക്കര മുഖ്യ പ്രഭാഷണവും
ദാറുൽ ഹസനാത്ത് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സാഹിബ് വിഷയാവതരണവും നടത്തി.
അബ്ദുൽ ഖാദർ ഹാജി എടയന്നൂർ, എൻ സി മുഹമ്മദ് ചക്കരക്കല്ല്, മുഹമ്മദ് മാങ്കടവ്, യു പി മുസ്തഫ, താജുദ്ദീൻ വാഫി, പി.വി അബ്ദു, ഹുജ്ജത്തുല്ല ഹുദവി,ഹൈദരലി ഹുദവി, ഹുസ്സൻ കുട്ടി ശ്രീകണ്ടാപുരം തുടങ്ങിയവർ സംബന്ധിച്ചു. മുസ്തഫ ഹുദവി ബൊമ്മനഹള്ളി സ്വാഗതവും ഫാസിൻ ഇലക്ട്രോണിക് സിറ്റി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!