പ്ലാസ്റ്റിക് കത്തിച്ചത് – പോലീസിനും പിഴ; 9446 700 800-ൽ പരാതി നൽകാം

Kannadiparamba online news
Screenshot

കണ്ണൂർ: ടൗൺ സ്ക്വയറിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതിനെ തുടർന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ പോലീസ് മൈതാനിയിൽ നിന്നാണ് വലിയ തോതിൽ പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചതെന്ന പരാതി ലഭിച്ചത്. തുടർന്ന് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഹരിത കർമ്മസേനയ്ക്ക് നൽകേണ്ട പുനഃസംസ്‌കരണയോഗ്യമായ പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നഗരപാലികാ ആക്റ്റ് 340 പ്രകാരം 5000 രൂപ പിഴ ചുമത്തി. കൂടാതെ, തുടർനടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷനെ നിർദ്ദേശിക്കുകയും ചെയ്തു.

പ്ലാസ്റ്റിക് കത്തിക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, മാലിന്യം വലിച്ചെറിയൽ തുടങ്ങിയവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിലേക്ക് WhatsApp വഴി അറിയിക്കാവുന്നതാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!