നാറാത്ത്: കുഞ്ഞാലി മരക്കാർ റോഡിന്റെ ഉദ്ഘാടനം നടത്തി

Kannadiparamba online news
Screenshot

അഴീക്കോട് എം.എൽ.എ കെ.വി. സുമേഷിന്റെ പ്രത്യേക വികസനനിധിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആന്തൂർ ആലിക്ക മുതൽ മഠത്തിൽ വളപ്പിൽ മുഹമ്മദലി ഗേറ്റ് വരെയുള്ള കുഞ്ഞാലി മരക്കാർ റോഡിന്റെ ഉദ്ഘാടനം എം.എൽ.എ കെ.വി. സുമേഷ് നിർവഹിച്ചു.

ആകെ 22 ലക്ഷം രൂപയുടെ പദ്ധതിയാണ് റോഡിനായി നടപ്പാക്കിയത് — ഒന്നാം ഘട്ടത്തിൽ 15 ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ 7 ലക്ഷം രൂപയും അനുവദിച്ചു. നാറാത്ത് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ റോഡ് ഇപ്പോൾ യാഥാർത്ഥ്യമായി.

നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ജയകുമാർ, ശരത്ത്, മൂസ മൗലവി, പുരുഷു, മുസ്തഫ, ആലിക്കുട്ടി, അബ്ദുള്ള, മുത്തലിബ്, ഷറഫു, മഹറൂഫ്, ഷബീർ, സമദ്, രാഘവൻ, സമീർ, ജലാലുദ്ധീൻ, ഉബൈദ്, ബഷീർ, നൗഷാദ് ഫിറോസ്, ഫൈസൽ, സലാഹു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!