അബു അരീക്കോടിനെ മരിച്ച നിലയിൽ കണ്ടെത്തി

Kannadiparamba online news
Screenshot

കോഴിക്കോട്: കോളജ് വിദ്യാർഥിയും ഇടത് രാഷ്ട്രീയ-സമൂഹ മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന അബു അരീക്കോട് (അബ്ദുറഹ്‌മാൻ) മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി മാർക്കസ് ലോ കോളജ് വിദ്യാർഥിയായിരുന്നു അബു. താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

അബുവിന്റെ അപ്രതീക്ഷിത വേർപാടിൽ മുൻമന്ത്രി ടി.പി. രാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി. അബുവിനെ അനുസ്മരിച്ച് കെ.ടി. ജലീൽ എം.എൽ.എ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിൽ ജലീൽ എം.എൽ.എ എഴുതിയത് ഇങ്ങനെ:

“അബു അരീക്കോട് ഇനി യൂട്യൂബിൽ വരില്ല! ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവർത്തകനായിരുന്നു അബു. ജനിച്ച കാലം മുതൽ യുവാവായി നിയമ പഠനം നടത്തുന്ന നാൾ വരെയും പ്രയാസകരമായ പശ്ചാത്തലത്തിലൂടെയാണ് അബു കടന്നുപോയത്. എങ്കിലും ആത്മാഭിമാനം അടിയറവെക്കാതെ അവസാന നിമിഷംവരെ ജീവിച്ചു.

രാഷ്ട്രീയത്തിൽ ഒഴുക്കിനെതിരെ നീന്തിയ അബു നിലപാടുകൾക്കായുള്ള ദുരിതങ്ങൾ താങ്ങേണ്ടിവന്നപ്പോൾ പോലും അടിയറവെച്ചില്ല. യൂട്യൂബിലൂടെ നടത്തിയ കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ആരോടും വ്യക്തിവൈരാഗ്യം കൊണ്ടല്ല, താൻ ശരിയെന്ന് കരുതുന്ന ആശയങ്ങളോടുള്ള അടുപ്പം കൊണ്ടാണ്. ഇടതു വേദികളിൽ ശക്തമായ പ്രഭാഷകനായിരുന്ന അബുവിന്റെ അകാലവിയോഗം വലിയ നഷ്ടമാണ്.”

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!