പഴശ്ശി: പഴശ്ശി ALP സ്കൂളിനെയും ഹെൽത്ത് & വെൽനെസ് സെന്ററിനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ അധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി പി.പി ഉദ്ഘാടനം നിർവഹിച്ചു.
എം.വി. ഗോപാലൻ, പി.വി. ലക്ഷ്മണൻ മാസ്റ്റർ, നാരായണൻ കുട്ടി, ടി.ഒ. സദാനന്ദൻ വാരക്കണ്ടി, കേശവൻ നമ്പൂതിരി, രേണുക ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

