ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ പ്രകാശനം ഇന്ന്

Kannadiparamba online news
Screenshot

കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. കഥാകൃത്ത് ടി. പത്മനാഭൻ സ്വീകരിക്കും. വൈകിട്ട് നാലിന് കണ്ണൂർ ടൗൺ സ്ക്വയർ ആണ് പ്രകാശന ചടങ്ങ്.

പ്രധാന അതിഥികൾ:

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ഗോവ മുൻ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ‘മാതൃഭൂമി’ മാനേജിങ് ഡയറക്ടർ എം. വി. ശ്രേയാംസ് കുമാർ സിപിഐ നേതാവ് മുൻ എംപി പന്ന്യൻ രവീന്ദ്രൻ നോവലിസ്റ്റ് ആർ. രാജശ്രീ കേരളകർഷകസംഘം സംസ്ഥാന സെക്രട്ടറി പനോളി വത്സൻ കെ. വി. സുമേഷ് എംഎൽഎ

അധ്യക്ഷ്യം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ്

ആറ് പതിറ്റാണ്ടിലേറെ നീണ്ട, സംഭവബഹുലമായ രാഷ്ട്രീയജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഇ.പി. ജയരാജന്റെ ആത്മകഥ. വധശ്രമങ്ങൾ, വെല്ലുവിളികൾ, വേട്ടയാടലുകൾ എന്നിവയാണ് ഈ കൃതി പ്രധാന സന്ദേശം.

‘കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരിൽ പിണറായി സർക്കാർ, പാർട്ടി എതിരേ പരാമർശങ്ങൾ ഉൾപ്പെട്ടതിനെത്തുടർന്ന് മാധ്യമങ്ങൾ നേരത്തെ വിവാദത്തിലായിരുന്നു. പിന്നീട് പ്രസാധകർ മാപ്പ് പറഞ്ഞതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് ഇ.പി. ജയരാജൻ ‘മാതൃഭൂമി ബുക്സ്’ വഴി ആത്മകഥ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!