ചട്ടുകപ്പാറ: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം പ്രഖ്യാപിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ട് എൽ.ഡി.എഫ്. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് (മാണിയൂർ സെൻട്രൽ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറയിൽ ആഹ്ലാദ പ്രകടനം നടത്തി.
ചെറുവത്തലമൊട്ടിൽ നിന്ന് ആരംഭിച്ച പ്രകടനം ചട്ടുകപ്പാറയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ(എം) മയ്യിൽ ഏരിയ കമ്മറ്റി അംഗവും വേശാല ലോക്കൽ സെക്രട്ടറിയുമായ കെ. പ്രിയേഷ് കുമാർ ഉൽഘാടനം ചെയ്തു.
കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് മെമ്പർ പി. ശ്രീധരൻ പ്രസംഗിച്ചു. വാർഡ് സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു.
കേരളം അതിദാരിദ്ര്യത്തിൽ നിന്നും പൂർണമായി മോചിതമായെന്ന ചരിത്രപ്രഖ്യാപനത്തിന്റെ ഭാഗമായാണ് ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

