ട്രാവലറിൽ കടത്തുകയായിരുന്ന മൂന്ന് കിലോവോളം കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ

Kannadiparamba online news
Screenshot

പയ്യന്നൂർ. കർണ്ണാടകയിൽ നിന്നും ടെമ്പോ ട്രാവലറിൽ വില്പനക്കായി കൊണ്ടുവരികയായിരുന്ന മൂന്നു കിലോവോളം കഞ്ചാവുമായി അഞ്ചുപേരെ പയ്യന്നൂർ പോലീസും റൂറൽ ജില്ല പോലീസ് മേധാവി അനുജ്പലിവാൾ ഐ പി എസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി.
പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ കണ്ണനായ്ക്കൽ ഹൗസിൽ സബിൻ വർഗീസ് (25), സഹോദരൻ കണ്ണനായ്ക്കൽ ഹൗസിൽ സരിൻ വർഗീസ് (25), പരിയാരം അലക്യം പാലത്തിന് സമീപത്തെ നമ്പിലാൻ ഹൗസിൽ കാർലോസ് എന്ന കുര്യാക്കോസ് (25), വെള്ളരിക്കുണ്ട് ബളാലിലെ പി.ജി. അശ്വിൻ പ്രസാദ് (29), പിലാത്തറയിലെ കെ.വി.അഭിജിത് (25)
എന്നിവരെയാണ് എസ്.ഐ.പി. യദുകൃഷ്ണൻ്റെ നേതൃത്വത്തിൽ പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്ന് രാവിലെ 9.45 മണിയോടെ ദേശീയ പാതയിൽ സർവ്വീസ് റോഡിൽഎടാട്ട് കണ്ണങ്ങാട്ട് ക്ഷേത്ര റോഡി
ന് സമീപം വെച്ചാണ് അഞ്ചംഗ സംഘം 2.7 46 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. പെരുമ്പ പാലത്തിന് സമീപം വെച്ച് ട്രാവലറിന് പോലീസ് കൈനീട്ടിയെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് പോലീസ് സംഘം പിന്തുടർന്ന് എടാട്ട് വെച്ച് പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ. എൽ . 42. കെ. 3122 നമ്പർ ട്രാവലർ പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!