ചേലേരി വില്ലേജ് മുസ്ലിം ലീഗ് ബഹുജന കൺവെൻഷൻ നടത്തി

Kannadiparamba online news

ചേലേരി: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് തുടക്കം കുറിച്ച് ചേലേരി മുക്കിൽ ബസാറിൽ ചേലേരി വില്ലേജ് മുസ്ലിം ലീഗ് സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ഉജ്ജ്വലമായി നടന്നു.

ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി കൺവെൻഷൻ ഉൽഘാടനം ചെയ്തു. സജീർ ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി.

സി.പി.എം ന്റെയും ഐ.ൻ.എൽ ന്റെയും സമകാലീന രാഷ്ട്രീയ നിലപാടിൽ പ്രധിഷേധിച്ചു മുസ്‌ലിം ലീഗിലേക്ക് കടന്നു വന്ന സി.വി അബ്ദുൽ റഹ്‌മാൻ സാഹിബ് കയ്യങ്കോടിന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ല പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാൽ ഹാരാർപ്പണം നടത്തി ആദരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!