ചേലേരി: നൂഞ്ഞേരി, ദാലിൽ, കാരയാപ്പ്, കയ്യങ്കോട് പ്രദേശത്തെ വിദ്യാർത്ഥികൾ കൂടുതലായി ആശ്രയിക്കുന്ന ചേലേരിമുക്കിലെ പ്രധാന ബസ് സ്റ്റോപ്പിൽ ബസ്സ് ജീവനക്കാർ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ മോശമായി പെരുമാറുന്നതിനെതിരെ തണൽ സൗഹൃദ കൂട്ടായ്മ പ്രവർത്തകർ മയ്യിൽ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ബസ്സ് യാത്ര സുഗമമാക്കുന്നതിനാവശ്യമായ ശക്തമായ നടപടികൾ പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

