ഗാസയിൽ വീണ്ടും രക്തച്ചൊരിച്ചിൽ; ഇസ്രായേൽ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു

Kannadiparamba online news
Screenshot

ടെൽ അവീവ്:

ഒക്ടോബർ പത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചതായി ആരോപിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു.

ശക്തമായ തിരിച്ചടിക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് ഉത്തരവിട്ടതായാണ് റിപ്പോർട്ടുകൾ. ഗാസയിലെ ഇസ്രായേൽ സൈനികരെ ആക്രമിച്ചതിനെയും, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാനുള്ള നിബന്ധനകൾ ലംഘിച്ചതിനെയും ഹമാസിനെതിരെ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് കുറ്റപ്പെടുത്തി.

ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് യുഎസിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതിനോട് പ്രതികരിക്കുകയും ചെയ്തു.

“അവർ ഒരു ഇസ്രായേലി സൈനികനെ കൊന്നു; അതിനാൽ ഇസ്രായേൽ തിരിച്ചടിച്ചു. അവർക്ക് തിരിച്ചടിക്കേണ്ടതായിരുന്നു,” — എന്ന് ട്രംപ് എയർഫോഴ്‌സ് വൺ വിമാനത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപ് കൂട്ടിച്ചേർത്തത്, ഈ ആക്രമണം വെടിനിർത്തൽ കരാറിനെ അപകടത്തിലാക്കില്ല എന്നായിരുന്നു.

തെക്കൻ ഗാസയിലെ റഫാ മേഖലയിൽ ഇസ്രായേൽ സൈനികർക്കെതിരെ ആക്രമണം നടന്നതായാണ് ഇസ്രായേൽ വാദം.

എന്നാൽ ഹമാസ് ഈ ആരോപണം നിഷേധിച്ച്, വെടിനിർത്തൽ കരാർ ലംഘിച്ചത് ഇസ്രായേലാണെന്ന് മറുപടി നൽകി.

ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഇരുപാർട്ടികളും അംഗീകരിച്ച ഗാസാ സമാധാനപദ്ധതിയുടെ ഭാവി ഇപ്പോൾ തുലാസിലാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

മുമ്പ് ഒക്ടോബർ 19-ന് ഹമാസ് കരാർ ലംഘിച്ചെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടിരുന്നു.

മധ്യസ്ഥരുടെ ഇടപെടലിലൂടെയാണ് അന്ന് സ്ഥിതി ശാന്തമായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!