
മയ്യിൽ: ആർപ്പോ വിളികളുടേയും ആവേശ നാദങ്ങളുടേയും നടുവിൽ പാടിച്ചോന് അച്ചാംതുരുത്തിന്റെ പേര് മുഴങ്ങിയപ്പോൾ വള്ളുവന്‍കടവ് ദേശം കരഘോഷത്തിലമര്‍ന്നു.
ഉത്തരമേഖലാ വള്ളുവന്‍കടവ് വള്ളംകളി മൽസരത്തിലെ 15 പേർ തുഴയുന്ന പുരുഷന്മാരുടെയും വനിതകളുടെയും ചുരുളൻ വള്ളംകളി മൽസരത്തിൽ പാടിച്ചോൻ അച്ചാംതുരുത്ത് ജലരാജൻ പട്ടം നേടി.
പുരുഷന്മാരുടെ മൂന്നാം പാദ മൽസരത്തിൽ ആറ് ടീമുകൾ പങ്കെടുത്തു.
ന്യൂ ബ്രദേഴ്സ് മയ്യിച്ച രണ്ടാം സ്ഥാനവും എ.കെ.ജി. മയ്യിച്ച മൂന്നാം സ്ഥാനവും നേടി.
മത്സരത്തിൽ ന്യൂ ബ്രദേഴ്സ് മയ്യിച്ച, ഫൈറ്റിംഗ് സ്റ്റാർ കുറ്റിവയൽ, കൃഷ്ണപ്പിള്ള കാവുംചിറ, ഇ.എം.എസ്. മുഴക്കീൽ ടീമുകളും പങ്കെടുത്തു.
വനിതകളുടെ ഒന്നാം പാദ മൽസരത്തിൽ വയൽക്കര വെങ്ങോട്ട് രണ്ടാം സ്ഥാനവും വയൽക്കര മയ്യിച്ച മൂന്നാം സ്ഥാനവും നേടി.
25 പേർ തുഴയുന്ന പുരുഷന്മാരുടെ ഫൈനൽ മൽസരത്തിൽ വയൽക്കര വെങ്ങോട്ട് ഒന്നാം സ്ഥാനവും, പാടിച്ചോൻ അച്ചാംതുരുത്ത് രണ്ടാമതും, ന്യൂ ബ്രദേഴ്സ് മൂന്നാമതും എത്തിയിട്ടുണ്ട്.
അപൂർവമായി നടക്കുന്ന ഈ ജലോത്സവത്തിന് സാക്ഷിയാകാൻ ആയിരങ്ങൾ വള്ളുവന്‍കടവിലെ ഓളപരപ്പിനരികിൽ ഒത്തുകൂടി.
രാവിലെ മുതൽ തന്നെ കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവ് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തേക്ക് അയൽജില്ലകളിൽ നിന്നുള്ള പ്രേക്ഷകരുടെ ഒഴുക്ക് ഉണ്ടായിരുന്നു.
വിശാലമായ പുഴക്കരയിൽ പ്രത്യേകമായി ഒരുക്കിയ വേദിയിൽ കെ.വി. സുമേഷ് എം.എൽ.എ. ഉത്സവം ഉദ്ഘാടനം ചെയ്തു.
നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ അധ്യക്ഷത വഹിച്ചു.
സിനിമാ-സീരിയൽ നടി സൗപർണിക സുഭാഷ്യും ഡി.എസ്.സി. കമാണ്ടന്റ് കേണൽ പരംവീർ നാഗ്രയും ചേർന്ന് വള്ളംകളി ഫ്ലാഗ് ഓഫ് നടത്തി.
സ്വാഗതസംഘം ചെയർമാൻ രാജൻ അഴീക്കോടൻ, പി. ശ്രുതി, കെ. അച്യുതൻ, കെ.വി. മുരളിമോഹൻ എന്നിവർ പ്രസംഗിച്ചു.
മുന്ന് വിഭാഗങ്ങളിലുമുള്ള ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് വള്ളുവന്‍കടവ് മുത്തപ്പൻ ക്ഷേത്രം ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

