കണ്ണാടിപ്പറമ്പ് : DYFI കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖല സമ്മേളനം സമരപോരാളി പുഷ്പൻ നഗറായ മാതോടം എൽ.പി. സ്കൂളിൽ നടന്നു.
സമ്മേളനം DYFI ജില്ലാ കമ്മിറ്റി അംഗം സി.കെ. ഷോന ഉദ്ഘാടനം ചെയ്തു.
മേഖലയിലെ എട്ട് യൂണിറ്റുകളിൽ നിന്നുള്ള 80 പ്രതിനിധി സഖാക്കൾ ഉൾപ്പെടെ മേഖല, ബ്ലോക്ക്, ജില്ലാ കമ്മിറ്റി നേതാക്കൾ അടക്കം നൂറിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സ്വാഗതസംഘം ചെയർമാൻ കെ. ഷാജി സ്വാഗതം പറഞ്ഞു.
മേഖലാ പ്രസിഡന്റ് അഭിജിത്ത് പി.പി. സമ്മേളനത്തിന് അധ്യക്ഷനായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

