കണ്ണൂർ വാരത്ത് മയക്ക്‌മരുന്ന് വേട്ട; 9.815 ഗ്രാം മെത്താഫിറ്റാമിനു മായിയുവാവ് അറസ്റ്റിൽ

Kannadiparamba online news
Screenshot

കണ്ണൂർ : ബൈക്കിൽ കടത്തുകയായിരുന്ന വിൽപനക്കായി സൂക്ഷിച്ച9.815 ഗ്രാംമാരക ലഹരി മരുന്നായ മെത്താ ഫിറ്റാമിനു മായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി .ഇരിക്കൂർ സിദ്ധിഖ് നഗർ സ്വദേശി കെ. ഷാഹിം (28) നെ യാണ്
എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.സിയാദിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് വാരം കടാങ്കോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ രാമൻകടയിൽ വെച്ചാണ്
കെ.എൽ.59 .എ.എ.1910 മ്പർ ബൈക്കിൽ കടത്തുകയായിരുന്ന 9.815 ഗ്രാം മെത്താം ഫിറ്റമിനുമായി യുവാവ് പിടിയിലായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു . പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസ്സിൻ്റെ സഹായം ലഭിച്ചിരുന്നു.
പരിശോധനയിൽ
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ഉമേഷ്‌ കെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ രതിക എ വി, എന്നിവരും ഉണ്ടായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!