പടന്ന: കാനാമ്പുഴയുടെ തീരത്ത് നിർമ്മിച്ച കാനാമ്പുഴ വ്യൂ പോയിന്റ് മേയർ മുസ്ലിഹ് മഠത്തിൽ പൊതുജനങ്ങൾക്ക് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പടന്ന ഡിവിഷനിൽ നിർമ്മിച്ച ഈ വ്യൂ പോയിന്റ് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും മാനസിക സന്തോഷം നേടാനും മികച്ച ഇടമായി മാറുമെന്ന് മേയർ ചടങ്ങിൽ പറഞ്ഞു.
പ്രദേശത്തെ ടൂറിസം വികസനത്തിലേക്കുള്ള കാൽവെപ്പാണ് ഈ പദ്ധതി വഴി സാധ്യമായതെന്നും, വൈകുന്നേരങ്ങളിൽ നാട്ടുകാർക്ക് ഒത്തുചേരാനായുള്ള മനോഹരമായ ഇടം പ്രദേശത്തിന് ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ സയ്യിദ് സിയാദ് തങ്ങൾ പദ്ധതിയുടെ രൂപകൽപനയും നടപ്പാക്കലും മേൽനോട്ടം വഹിച്ചു. കാട് മൂടി കിടന്ന പ്രദേശത്തെ ആകർഷകമായി വികസിപ്പിച്ചാണ് വ്യൂ പോയിന്റ് ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ കൗൺസിലർ സി. എച്ച്. ആസിമ, മുൻ കൗൺസിലർ ടി. കെ. നൗഷാദ്, എം. പി. മുഹമ്മദലി, ടി. പി. ഷൗക്കത്തലി, പി. സുദർശൻ, സി. ഇസുദ്ധീൻ, റഷീദ് പടന്ന, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

