വീട് കുത്തി തുറന്ന് 28,80, 750 രൂപയുടെ സാധനങ്ങൾ കവർന്ന ഏഴു പേർക്കെതിരെ കേസ്

Kannadiparamba online news

ഇരിക്കൂർ : വീട് കുത്തി തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ കടത്തി കൊണ്ടുപോയെന്ന പരാതിയിൽ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. പടിയൂർ പെരുമണ്ണിലെ ശ്രീഹരി നിലയത്തിൽ പി എം വീണാമണി (42) യുടെ പരാതിയിലാണ് സതീശൻ മാരാർ, സന്തോഷ്, സജീവൻ,ഷൈലേഷ്, സജിത്, ബാലകൃഷ്ണൻ കൊങ്ങിണി, വിശ്വനാഥൻ എന്നിവർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തത്. 2025 ജൂൺ മാസത്തിനും ഒക്ടോബർ 13നുമിടയിൽ പരാതിക്കാരി താമസിച്ചു വരുന്ന പെരുമണ്ണിലെ വീട് പ്രതികൾ കുത്തി തുറന്ന് വീടുപണിക്ക് സൂക്ഷിച്ച ഇരുൾ മരത്തിൻ്റെ 4 ജനൽ, 7 കട്ടിള, ജി ഐ പൈപ്പുകളും മുറ്റത്ത് സൂക്ഷിച്ച കമ്പോസ്റ്റിനു വേണ്ടി നിർമ്മിച്ച വെച്ച് 86ഭരണികളും അച്ച് മേഡു മെഷീനും വാർപ്പിൻ്റെ കമ്പിയും രണ്ട് ലോഡ് മെറ്റലുകളും കൂടി 28,80,750 രൂപയുടെ സാധനങ്ങൾ കടത്തി കൊണ്ടുപോയി എന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!