മാടായിപ്പാറയിൽ ക്ഷേത്രക്കുളത്തിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും തള്ളി.

Kannadiparamba online news

പഴയങ്ങാടി:
മാടായിപ്പാറയിൽ വടുകുന്ദ ശിവക്ഷേത്രത്തിന് സമീപം ഭക്ഷണാവശിഷ്ടങ്ങളും മദ്യക്കുപ്പികളും തള്ളി.
രാത്രിയുടെ മറവിൽ വടുകുന്ദ തടാകത്തിനു സമീപം അടുപ്പുകൂട്ടി ഭക്ഷണം പാചകം ചെയ്യുകയും മദ്യപിക്കുകയും ചെയ്ത ശേഷം ഭക്ഷണാവശിഷ്ടങ്ങൾ മദ്യക്കുപ്പികൾ പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും ഭക്ഷണ അവശിഷ്ടങ്ങളുമാണ് ഉപേക്ഷിച്ച് സാമൂഹ്യ വിരുദ്ധർ കടന്നു കളഞ്ഞത്. സംഭവം സംബന്ധിച്ച്
ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പഴയങ്ങാടി പോലീസിൽ പരാതി നൽകി. പ്രകൃതി സൗന്ദര്യവും ജൈവവൈവിധ്യങ്ങളുടെ കലവറയുമായ മാടായിപ്പാറയിൽ ജന്മദിന ആഘോഷങ്ങൾ, മറ്റു സൽക്കാര പാർട്ടികൾ എന്നിവ നടത്തിയ ശേഷം അവശിഷ്ടങ്ങൾ മാടായിപ്പാറയിൽ ഉപേക്ഷിച്ചു പോകുന്നതും പോലീസ് മുന്നറിയിപ്പ് ലംഘിച്ചുകൊണ്ട് വാഹനങ്ങൾ കയറ്റുന്നതും പതിവായിരിക്കുകയാണ്. ഇത്തരം സാമൂഹ്യദ്രോഹികളെ കണ്ടെത്തി കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!