ചേലേരി യു.പി സ്കൂളിന് സമീപം വെള്ളക്കെട്ട് ദുരിതം

Kannadiparamba online news
Screenshot

കൊളച്ചേരി പഞ്ചായത്തിലെ ചേലേരി യു.പി സ്കൂളിന് സമീപം മഴ പെയ്യുമ്പോൾ കടുത്ത വെള്ളക്കെട്ട് അനുഭവപ്പെടുന്നു. നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് പ്രദേശത്ത്.

ഒരു വർഷം മുൻപ് പ്രശ്നത്തിന് പരിഹാരമായി പൊതുമരാമത്ത് വകുപ്പ് (PWD) ഓവ് ചാൽ നിർമിച്ചെങ്കിലും, അതിന് യാതൊരു ഫലവും ഉണ്ടായില്ല. മാത്രമല്ല, ചേലേരി സ്കൂൾ വളവിൽ ചേലേരി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ സ്ഥിരം അപകടങ്ങളിൽ പെടുന്ന സാഹചര്യം നിലനിൽക്കുന്നു.

നാട്ടുകാരുടെ ആവശ്യമാണ് പഞ്ചായത്തും പൊതുമരാമത്തും പ്രശ്നം ഗൗരവമായി കാണുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണം എന്നത്. ജനപ്രതിനിധികളും കാര്യത്തിൽ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!