പുല്ലൂപ്പിയിൽ ‘തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് വുലിദൽ ഹബീബ്’ സമാപന സംഗമം ഇന്ന്.

Kannadiparamba online news

പുല്ലൂപ്പി: ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭ (IMS) പുല്ലൂപ്പി സംഘടിപ്പിക്കുന്ന ‘തിരുവസന്തം പതിനഞ്ച് നൂറ്റാണ്ട് വുലിദൽ ഹബീബ്’ സമാപന സംഗമം ഇന്ന് (സെപ്റ്റംബർ 19, വെള്ളി) രാത്രി 7 മണിക്ക് പുല്ലൂപ്പി മദ്രസ അങ്കണത്തിൽ നടക്കും.

മജ്‌ലിസുന്നൂർ ആത്മീയ പ്രസംഗങ്ങളോടെ സമാപന സമ്മേളനം അരങ്ങേറും. അസ്ഹാബുൽ ബദ്റിന്റെ അനുരാഗ വചനങ്ങൾ ആത്മീയതയുടെ അന്തരീക്ഷം പകർന്നുതരും.

ഇബ്തിദാഇന്റെയും ഫാറൂഖിയ മദ്രസയിലെയും വിദ്യാർത്ഥികളുടെ പൊതുപരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!