വളപട്ടണം : വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങൾ മോഷണംപോയെന്ന പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തു. പാപ്പിനിശേരി അരയാലയിലെ സി. സൂര്യ സുരേഷിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ടേകാൽ പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്.
ഈ മാസം 10 ന് രാത്രി 8 മണിക്കും 15 ന് രാത്രി 8 മണിക്കുമിടയിലാണ് മോഷണം നടന്നത്. തുടർന്ന് വളപട്ടണം പോലീസിൽ പരാതി നൽകി. 1,75,000 രൂപയുടെ നഷ്ടമുണ്ടായെന്നും സംഭവത്തിൽ ബന്ധുവിനെ സംശയിക്കുന്നു വെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

