കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച സ്‌കൂഫെ യൂണിറ്റ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തിന്റെ രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി നടത്തിയത്. ഇവിടെ പോഷക സമൃദ്ധമായ ഭക്ഷണങ്ങളും നോൺവെജ് ഭക്ഷണങ്ങളും ലഭിക്കും. കുടുബശ്രീ പ്രവർത്തകയായ പി ഉഷയാണ് സംരംഭക. ജില്ലയിലെ 77 സ്‌കൂളുകളിൽ നിലവിൽ സ്‌കൂഫെകൾ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂഫെ മാതൃകയാക്കി മറ്റ് ജില്ലകളിൽ മാ കെയർ എന്ന പേരിൽ പ്രസ്തുത സംരംഭം തുടങ്ങിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനമൊട്ടാകെ ആയിരം സ്‌കൂഫെകൾ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിലാണ് കുടുംബശ്രീ.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ, പ്രിൻസിപ്പൽ പ്രസന്ന കുമാരി ടീച്ചർ, എ.പി സിനി, വി സജിത്ത് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

