പുല്ലൂപ്പി: നാട്ടിൻ്റെ ഉത്സവമായി ചെഗുവേര സെൻറർ കലാ കായിക സാംസ്കാരിക വേദി സംഘടിപ്പിച്ച ഓണാഘോഷവും ഓണസദ്യയും പുല്ലൂപ്പി ഹെൽത്ത് സെൻറർ ഗ്രൗണ്ടിൽ വച്ച് നടന്നു. ബ്ലോഗ് ഫോർ യൂ യൂട്യൂബർ സജീഷ്, മഴവിൽ മനോരമ “എൻറെ അമ്മ സുപ്പർ” ഫെയിം നിഗിന എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.
കുട്ടികൾ, യുവതി–യുവാക്കൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവർക്ക് വിവിധ കലാ–കായിക മത്സരങ്ങൾ അരങ്ങേറി. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
പരിപാടിയുടെ ഭാഗമായി ജില്ലയിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് നേടിയ ജംഷീർ കെ.വി.യെ ചടങ്ങിൽ ആദരിച്ചു. കലാ–കായിക മത്സരങ്ങളിലെ വിജയികൾക്ക് ജംഷീർ കെ.വി., ചെഗുവേര സെൻറർ സെക്രട്ടറി രഞ്ജിത്ത്, ട്രഷറർ വിജയൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
പുരുഷന്മാരുടെ വടംവലി മത്സരത്തിൽ പുല്ലൂപ്പി ടീമിനെ പരാജയപ്പെടുത്തി സ്മാർട്ട് ഫിറ്റ്നസ് മൾട്ടി ജിം വിജയിച്ചു. നന്ദി പ്രസംഗം ജോയ്മോൻ തോമസ് (ജോയിൻറ് സെക്രട്ടറി, ചെഗുവേര സെൻറർ) നടത്തി.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

