പെരുമാച്ചേരി: നിർമ്മാണത്തിലിരുന്ന വീട് തകർന്നു, വലിയ ദുരന്തം ഒഴിവായി

Kannadiparamba online news

പെരുമാച്ചേരി: തയ്യിലെ വളപ്പിൽ അംഗനവാടി റോഡിൽ അഫ്സലിന്റെ പുതുതായി പണികഴിപ്പിക്കുന്ന വീട്, നിർമ്മാണത്തിലിരിക്കെ തകർന്നു വീണു. രണ്ടാം നിലയുടെ വാർപ്പു പണി പുരോഗമിക്കുമ്പോഴാണ് വൈകിട്ട് 5 മണിയോടെ സംഭവം നടന്നത്. വാർപ്പു പണിയിൽ ഏർപ്പെട്ടവർ താഴെ എത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനിടെയുണ്ടായ സംഭവം സമീപവാസികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!