കുറ്റ്യാട്ടൂരിൽ NSS കരയോഗം ഓഫീസ് നിർമ്മാണത്തിന് തുടക്കം

Kannadiparamba online news

കുറ്റ്യാട്ടൂർ:

കുറ്റ്യാട്ടൂർ NSS കരയോഗത്തിന്റെ ഓഫീസ് നിർമ്മാണത്തിനായി കുറ്റിയടിക്കൽ കർമ്മം നടന്നു. തുപ്പൻചാൽ സ്കൂളിന് പിന്നിൽ രാംദാസ് കണ്ണോത്ത് സൗജന്യമായി നൽകിയ 4.5 സെൻ്റ് സ്ഥലത്താണ് കെട്ടിടം ഉയരുന്നത്.

കരുണൻ ആചാരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിൽ കരയോഗം പ്രസിഡൻ്റ് സുജാത കെ.കെ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ ഭരണസമിതി അംഗം ടി.വി രാധാകൃഷ്ണൻ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു.

മുതിർന്ന അംഗങ്ങളായ എം.വി കുഞ്ഞിരാമൻ നമ്പ്യാർ, ബാലൻ നമ്പ്യാർ (മയ്യിൽ കരയോഗം), ബാലകൃഷ്ണൻ വി., രാജേഷ് സി.ആർ., സജി എ.കെ., മോഹനൻ സി.കെ., രവീന്ദ്രൻ കെ.കെ., ശശീന്ദ്രൻ പി.വി., അരവിന്ദ് ചപ്പാരത്ത് എന്നിവരുള്‍പ്പെടെ 30-ലധികം മെമ്പർമാർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!