തോട്ടട എസ്എൻ കോളേജിൽ എസ്എഫ്ഐ-കെഎസ് സംഘർഷത്തിൽ രണ്ട് കെഎസ് പ്രവർത്തകർക്ക് പരിക്ക്. യൂണിറ്റ് പ്ര സിഡന്റ് കെ. അബിൻ (21), വൈസ് പ്രസിഡൻ്റ് മുഹമ്മദ് അസഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 5.30-ഓടെ യാണ് ആക്രമണമുണ്ടായത്. ഓണാഘോഷത്തിനിടെ കെഎസ് നേതാക്കളെ വിളിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്ന് കെഎസ് ആരോപിച്ചു. പരിക്കേറ്റ രണ്ടുപേരും ജില്ലാ ആസ്പത്രി യിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസത്തെ യൂണിയൻ തിരഞ്ഞെടു പ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘർഷമുണ്ടാക്കിയവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ആക്രമികൾക്കെതിരേ ശക്തമായ നടപടിവേണമെ ന്ന് കെഎസ്യു ജില്ലാ പ്രസിഡൻ്റ് എം.സി. അതുൽ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

