സംഘമിത്ര നാടക പുരസ്കാരം കണ്ണൂർ സരസ്വതിക്ക്

Kannadiparamba online news

കണ്ണൂർ: പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിയെ സംഘമിത്ര നാടക പുരസ്കാരത്തിന് തെരഞ്ഞെടുത്തു. എം.കെ. മനോഹരൻ, സുരേഷ് ബാബു ശ്രീസ്ഥ, ശ്രീധരൻ സംഘമിത്ര എന്നിവരടങ്ങുന്ന ജൂറി പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തു. പത്തായിരം രൂപ, ഫലകം, പ്രശസ്തിപത്രം എന്നിവയാണ് പുരസ്കാരത്തോടൊപ്പം നൽകുന്നത്.

സെപ്റ്റംബർ 14-ന് രാവിലെ 10 മണിക്ക് കമ്പിൽ സംഘമിത്ര ഹാളിൽ നടക്കുന്ന നാടകപ്രവർത്തക സംഗമത്തിൽ വെച്ച് പുരസ്കാരം വിതരണം ചെയ്യും.

അമേച്വർ-പ്രൊഫഷണൽ നാടക രംഗങ്ങളിൽ തന്റേതായ സാന്നിധ്യം തെളിയിച്ച കലാകാരിയാണ് കണ്ണൂർ സരസ്വതി. സ്കൂൾകാലം മുതൽ അഭിനയരംഗത്ത് സജീവമായിരുന്ന അവർ, ഇബ്രാഹിം വേങ്ങരയുടെ ചിരന്തന നാടകത്തിലൂടെയാണ് പ്രൊഫഷണൽ വേദിയിലെത്തിയത്. കണ്ണൂർ സംഘചേതനയുടെ പ്രശസ്ത നാടകമായ സഖാവ് ഉൾപ്പെടെ നിരവധി മികച്ച വേഷങ്ങളിലൂടെ അവർ പ്രേക്ഷക മനസിൽ ഇടം നേടി. സഖാവിലെ കയ്യൂരിലെ ഉമ്മ എന്ന കഥാപാത്രം മലയാള നാടകചരിത്രത്തിലെ ശ്രദ്ധേയമായൊരു കഥാപാത്രമായി.

ചരിത്രം അവസാനിക്കുന്നില്ല എന്ന നാടകത്തിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ സഹനടി അവാർഡ് അവർക്ക് ലഭിച്ചു. കൂടാതെ, ചലച്ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ജീവിതം മുഴുവനും മലയാള നാടകവേദിക്ക് സമർപ്പിച്ച കണ്ണൂർ സരസ്വതി, ആകാശവാണി കണ്ണൂർ നിലയത്തിലെ A ഗ്രേഡ് ആർട്ടിസ്റ്റാണ്. 2008-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡും 2018-ൽ സമഗ്രസംഭാവനയ്ക്കുള്ള സാവിത്രി ഭായ് ഫൂലെ അവാർഡും അവർ കരസ്ഥമാക്കിയിട്ടുണ്ട്.

പ്രസ് കോൺഫറൻസിൽ എവി അജയകുമാർ, ശ്രീധരൻ സംഘമിത്ര, എ. കൃഷ്ണൻ, എം.പി. രാമകൃഷ്ണൻ, പി. സന്തോഷ് എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!