വോട്ട് കൊള്ളയ്ക്ക് എതിരായി രാഹുല്‍ ഗാന്ധി നയിക്കുന്ന പോരാട്ടം; ‘വോട്ടര്‍ അധികാര്‍’ യാത്രയ്ക്ക് നാളെ തുടക്കം

Kannadiparamba online news

പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ ബിഹാറിലെ സാസാരാമിൽ നിന്ന് നാളെ (ഞായർ) ആരംഭിക്കും. വോട്ട് കൊള്ളയും വോട്ടർ പട്ടികാ ക്രമക്കേടുകളും പ്രതിഷേധിക്കുന്നതിനായാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ആർജെഡി നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെ എന്നിവരുള്‍പ്പടെയുള്ള ഇന്ത്യ മുന്നണി നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം പങ്കെടുക്കും.

രണ്ടാഴ്ച നീളുന്ന യാത്ര 30 മണ്ഡലങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ഗയ, മുംഗേർ, ഭഗൽപുർ, കടിഹാർ, പുര്ണിയ, മധുബനി, ധർഭംഗ, പശ്ചിം ചമ്പാരൻ തുടങ്ങി പ്രധാന മണ്ഡലങ്ങൾ വഴിയുള്ളാണ് യാത്ര മുന്നേറുന്നത്.

ഓഗസ്റ്റ് 30-ന് അറയിൽ യാത്ര സമാപിക്കും. തുടർന്ന് സെപ്റ്റംബർ 1-ന് പട്നയിൽ മെഗാ വോട്ടർ അധികാർ റാലി സംഘടിപ്പിക്കും.

കോൺഗ്രസ് വ്യക്തമാക്കി: യാത്രയുടെ ലക്ഷ്യം ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുക എന്നതാണ്. സംസ്ഥാനതലങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് പാർട്ടി നീക്കം.

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ

പ്രത്യേക വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.
• വോട്ട് കൊള്ള: “മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർത്തതിലധികം ആളുകളെ വെറും അഞ്ചുമാസം കൊണ്ട് വോട്ടർ പട്ടികയിൽ ചേർത്തു.”
• പോളിങ് ദിന ക്രമക്കേട്: മഹാരാഷ്ട്രയിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു.
• തിരഞ്ഞെടുപ്പ് തീയതി മാറ്റം: ഹരിയാനയിലും കര്‍ണാടകയിലും തീയതികൾ മാറ്റിയതിൽ സംശയമുണ്ട്.
• വോട്ടർ പട്ടിക നൽകിയില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടും പട്ടിക നൽകാൻ വിസമ്മതിച്ചു.

“വോട്ട് ചോരി” എന്ന പേരിൽ പ്രസന്റേഷനുമായി എത്തിയ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ബിഹാർ യാത്രയ്ക്കും ശക്തമായ പശ്ചാത്തലമായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!