എടക്കാട്. വില്പനക്കായി വീട്ടിൽ സൂക്ഷിച്ച മാരക ലഹരി മരുന്നായ എം ഡി എം എയും ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ആ റ്റടപ്പ നൂഞ്ഞിക്കാവ് സ്വദേശി പി പി വിഷ്ണു (23) വിനെയാണ് എടക്കാട് സ്റ്റേഷൻപോലീസ് ഇൻസ്പെക്ടർ എം.വി. ബിജുവും സംഘവും അറസ്റ്റു ചെയ്തത്. യുവാവിൻ്റെ വീട്ടിൽ റെയ്ഡ് നടത്തിയ പോലീസ് വില്പനക്കായി സൂക്ഷിച്ച 141.410 ഗ്രാം എം ഡി എം എയും 21.610 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ലഹരി വില്പന നടത്തി ലഭിച്ച 1, 12,000 രൂപയും പോലീസ് പിടിച്ചെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

