കണ്ണാടിപ്പറമ്പ് : രാജ്യത്തിൻ്റെ 79ാമത് സ്വാതന്ത്ര്യ ദിനാചരണം ദേശസേവ സ്കൂളിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 9.30 ന് ഹെഡ്മിസ്ട്രസ് ഇ ജെ സുനിത പതാക ഉയർത്തി. തുടർന്നു നടന്ന ഉദ്ഘാടന ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ഷിനോജ് എ വി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ഇ.ജെ സുനിത, അധ്യാപികമാരായ വി.കെ സുനിത, എ.ബിന്ദു , സ്കൂൾ ലീഡർ ഇഷാൻ കെ സുധീഷ് , സോഷ്യൽ സയൻസ് കൺവീനർ ആയിഷ ടി.പി എന്നിവർ സംബന്ധിച്ചു. ദേശീയ ആഘോഷചെയർമാൻ ബവിൽ ടി.എച്ച് നന്ദി രേഖപ്പെടുത്തി. ചടങ്ങിനു ശേഷം കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

