പരിക്കേറ്റ മുള്ളൻപന്നിയെ രക്ഷപ്പെടുത്തി

Kannadiparamba online news

കമ്പിൽ:

കമ്പിൽ ചെറുക്കുന്ന് ചോയിച്ചേരി വയലിൽ കഴുത്തിനും വാൽഭാഗത്തും കടിയേറ്റ നിലയിൽ 10 കിലോ ഭാരമുള്ള മുള്ളൻപന്നിയെ കണ്ടെത്തി. ഇന്നലെ രാവിലെയാണ് മൃഗത്തെ കണ്ടത്. സിപിഐ(എം) ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ഏ.ഒ. പവിത്രന്റെ ശ്രദ്ധയിൽപ്പെട്ട സംഭവം തുടർന്നു തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുള്ളൻപന്നിയെ ഏറ്റെടുത്തു. വൈൽഡ് ലൈൻ റെസ്ക്യൂർ സുജീന്ദ്രൻ തളിപ്പറമ്പ് മൃഗത്തെ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!