ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

Kannadiparamba online news

തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് യാത്ര ചെയ്ത് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ബസ് ജീവനക്കാർ വിദ്യാർത്ഥികളെ ‘രണ്ടാം തരം പൗരന്മാർ’ ആയി കണ്ട് മോശമായി പെരുമാറുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണെന്നും, ഇത് സ്വകാര്യ ബസുകളുടെ ഔദാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ കൺസഷൻ നിരക്ക് ഒഴിവാക്കാനോ കുറയ്ക്കാനോ കഴിയില്ലെന്നും, ഡ്രൈവറും കണ്ടക്ടറും അനുകമ്പകൊണ്ടല്ല ഈ ആനുകൂല്യം ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളെ യാത്രാമധ്യേ അനാവശ്യമായി ഇറക്കുന്നതിനും, ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്താതിരുന്നതിനും വിലക്കേർപ്പെടുത്തി. സീറ്റിൽ ഇരിക്കുന്ന കുട്ടികളെ മറ്റുയാത്രക്കാരൻമാർക്കായി എഴുന്നേൽപ്പിക്കുന്ന പ്രവണതയും അനുവദിക്കില്ലെന്നും, ഇത്തരം നടപടികൾക്ക് കർശനമായ നിയമനടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!