പുഴയിലേക്ക് മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Kannadiparamba online news

ശ്രീകണ്ഠപുരം: ഏരുവേശ്ശി എരത്ത്കടവിൽ നിന്ന് പുഴയിലേക്ക് മുച്ചക്രവാഹനം മറിഞ്ഞ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. ചുണ്ടപ്പറമ്പ് സ്വദേശിയായ ആന്റോ (ആന്റണി – 55) ആണ് മരിച്ചത്.

പയ്യാവൂർ പാറക്കടവ് ഭാഗത്ത് നിന്ന് പുഴയിൽ നിന്നാണ് ആന്റണിയുടെ മൃതശരീരം ഇന്ന് രാവിലെ കണ്ടെത്തിയത്. ഭിന്നശേഷിക്കാരനായ ആന്റോ സഞ്ചരിച്ച മുച്ചക്ര സ്‌കൂട്ടി കഴിഞ്ഞ ദിവസം രാത്രി 8.30ന് ഏരുവേശി മുയിപ്ര ആലത്തൂരിലാണ് അപകടം. തിരച്ചിലിൽ ഇന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ഒരു കാർ പുഴയിലേക്കു മറിഞ്ഞിരുന്നുവെങ്കിലും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!