കൊളച്ചേരി ▸ കൊളച്ചേരി പെട്രോള്‍ പമ്പ് സമീപം വഴിയിലൂടെ നടന്നു പോകവെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണാടിപറമ്പ് മാലോട്ട് സ്വദേശി കട്ടയാട്ട് ഫാറൂക്ക് അന്തരിച്ചു. മിനിഞ്ഞാന് രാത്രി നടന്ന അപകടത്തിൽ പരിക്കേറ്റ ഫാറൂക്ക്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.
ഫാറൂഖ് നാറാത്ത് FABIAN BIZ INDIA PVT LTD ൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: കദീജ
മക്കൾ: ഫർസിൻ , ഫാത്തിമ
ഉപ്പ: കെ.വി. മൊയ്‌ദീൻ
ഉമ്മ: ജമീല
സഹോദരങ്ങൾ: മുംതാസ്, റസീല, റൈന, അജ്മൽ
ജനാസ നമസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മാലോട്ട് പൊതുദർശനത്തിന് ശേഷം കമ്പിൽ മൈതാനിപ്പള്ളിയിൽ കബറടക്കം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

