കണ്ണൂർ ലോഡ്ജ് മുറിയിൽ വെച്ച് പുള്ളി മുറിചീട്ടുകളി ചൂതാട്ടം എട്ടുപേർ പിടിയിൽ. താവക്കരയിലെ സ്വകാര്യ ലോഡ്ജിൽ വെച്ച് ചൂതാട്ടത്തിലേർപ്പെട്ട മുടിയേങ്ങയിലെ കുട്ടോത്ത് മജീദ് (58), കുത്തു പറമ്പ് ശങ്കരനെല്ലൂരിലെ ഇ. മുരളിധരൻ (63), തിലാന്നൂരിലെ പി.പി. സനീഷ് (45), ചൊക്ലിയിലെകെ പി ആഷിഖ് (49), ചൊക്ലിയിലെ പി പി മനാഫ് (38), കാപ്പാട് സ്വദേശി എം. ജിനേഷ് (45), കാവിൽ മൂല ഡി.രമേശൻ (64), തയ്യിൽ കടലായിയിലെ എൻ. ബാബു (57) എന്നിവരെയാണ് ടൗൺ എസ്.ഐ. വി.വി. ദീപ്തിയും സംഘവും പിടികൂടിയത്. ലോഡ്ജിൻ്റെ രണ്ടാം നിലയിലെ മുറിയിൽ വെച്ച് പുള്ളി മുറിചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 82 ,200 രൂപയും പോലീസ് പിടിച്ചെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

