കണ്ണൂർ : യുവാവിൻ്റെ എ ടി എം കാർഡ് കൈക്കലാക്കി 1,36,000 രൂപ തട്ടിയെടുത്തു. പെരളശേരി സ്വദേശി ആഷിഖി (38) ൻ്റെ പണമാണ് തട്ടിയെടുത്തത്. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം കണ്ണൂരിലെ പി വി എസ് ബാറിനടുത്ത് വെച്ചാണ് യുവാവിൻ്റെ എ ടി എം കാർഡ് പ്രതികബളിപ്പിച്ച് തട്ടിയെടുത്തത്. തുടർന്ന് 15 തവണകളായി യുവാവിൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും മോഷ്ടാവ് 1,36,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഫോണിലേക്ക് പണം പിൻവലിച്ച സന്ദേശങ്ങൾ വന്നതോടെ യുവാവ് ടൗൺ പോലീസിൽ പരാതി നൽകി കേസെടുത്ത ടൗൺപോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എ ടി എമ്മിലേയും പരിസരത്തെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

