മാഹി കനാലിൽ കഴിഞ്ഞ ദിവസം അഴുകിയ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വടകര തോടന്നൂർ സ്വദേശിനി താഴെമലയിൽ ഓമന (65) ആണ് മരിച്ചത്.
തോടന്നൂർ കവുന്തൻ നടപ്പാലത്തിനടുത്ത് കനാൽ നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ഇന്നലെ വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. വടകര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
മുഖം വ്യക്തമല്ലാതെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. തലയിൽ വെള്ള തോർത്ത് ചുറ്റിയതും ഇടത് കൈയിൽ കറുപ്പും കാവിയും നിറമുള്ള ചരടുകൾ കെട്ടിയതുമാണ് ശ്രദ്ധേയമായത്. ബന്ധുക്കൾ തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹത്തിന് തിരിച്ചറിയൽ ലഭിച്ചത്. മരണ കാരണം വ്യക്തമല്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

