തളിപ്പറമ്പ് : നഗരസഭയുടെയും ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും നേതൃത്വത്തിൽ പാമ്പുകടി പ്രഥമ ശുശ്രൂഷ പ്രതിരോധ പ്രവർത്തനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു. നഗരസഭാ പരിധിയിലെ ആശാവർക്കർമാർ, ഹരിത സേനാ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു റിയാസ് മാങ്ങാട്( വൈസ് പ്രസിഡണ്ട് മലബാർ അവയർനസ് റസ്ക്യൂ സെന്റർ ഫോർ വൈൽഡ് ലൈഫ്, MARC ) ക്ലാസ് നയിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി ഖദീജ, തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, ഫോറസ്റ്റർ പ്രദീപൻ, പ്രിയേഷ് ഏഴോം,ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി സജീവൻ, റഷീദ് എസ്. പി എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

