ബാത്തുമി (ജോർജിയ) ▾: ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരിയായ ദിവ്യ ദേശ്മുഖ് സ്വന്തമാക്കി ചരിത്രം കുറിച്ചു. ലോക വനിതാ ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദിവ്യ.
ഫൈനലിൽ ഇന്ത്യൻ താരമായ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ദിവ്യയുടെ കിരീട നേട്ടം.
ജോർജിയയിലെ ബാത്തുമിയിൽ നടന്ന മത്സരത്തിൽ തുടക്കത്തിലെ രണ്ട് ഗെയിമുകളും സമനിലയായതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് ഗെയിമും സമനിലയായപ്പോൾ, രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ച ദിവ്യ, ഹംപിയെ കീഴടക്കി കിരീടമണിഞ്ഞു.
ഈ നേട്ടത്തിലൂടെ ദിവ്യ ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.